Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rajasthan Anti Conversion Law

രാജസ്ഥാനിലെ മതപരിവർത്തന നിരോധന നിയമം: പ്രതികരണം തേടി സുപ്രീംകോടതി

ന്യൂ​​​ഡ​​​ൽ​​​ഹി: രാ​​​ജ​​​സ്ഥാ​​​ൻ സ​​​ർ​​​ക്കാ​​​ർ ഈ ​​​വ​​​ർ​​​ഷം പാ​​​സാ​​​ക്കി​​​യ മ​​​ത​​​പ​​​രി​​​വ​​​ർ​​​ത്ത​​​ന നി​​​രോ​​​ധ​​​ന നി​​​യ​​​മ​​​ത്തി​​​നെ​​​തി​​​രേ സ​​​മ​​​ർ​​​പ്പി​​​ച്ച ഹ​​​ർ​​​ജി​​​യി​​​ൽ സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ പ്ര​​​തി​​​ക​​​ര​​​ണം തേ​​​ടി സു​​​പ്രീം​​​കോ​​​ട​​​തി.

ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യെ ചോ​​​ദ്യം ചെ​​​യ്യു​​​ന്ന നി​​​ര​​​വ​​​ധി വ​​​കു​​​പ്പു​​​ക​​​ൾ പു​​​തി​​​യ നി​​​യ​​​മ​​​ത്തി​​​ലു​​​ണ്ടെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ ജോ​​​ണ്‍ ദ​​​യാ​​​ലാ​​​ണു സു​​​പ്രീം​​​കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​ത്.

മ​​​റ്റു പ​​​ല സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലും മ​​​ത​​​പ​​​രി​​​വ​​​ർ​​​ത്ത​​​ന നി​​​രോ​​​ധ​​​ന നി​​​യ​​​മം പാ​​​സാ​​​ക്കി​​​യി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ലും രാ​​​ജ​​​സ്ഥാ​​​നി​​​ലേ​​​തു ഭ​​​യാ​​​ന​​​ക​​​മാ​​​ണെ​​​ന്ന് ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ വി​​​ക്രം നാ​​​ഥ്, സ​​​ന്ദീ​​​പ് മേ​​​ത്ത എ​​​ന്നി​​​വ​​​രു​​​ടെ ബെ​​​ഞ്ച് മു​​​ന്പാ​​​കെ ഹ​​​ർ​​​ജി​​​ക്കാ​​​ർ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

കൂ​​​ട്ട മ​​​ത​​​പ​​​രി​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​നു​​​ള്ള (ര​​​ണ്ടി​​​ൽ കൂ​​​ടു​​​ത​​​ൽ ആ​​​ളു​​​ക​​​ൾ) ശി​​​ക്ഷ 20 ല​​​ക്ഷം രൂ​​​പ​​​യാ​​​ണ്. കൂ​​​ടാ​​​തെ 20 വ​​​ർ​​​ഷം മു​​​ത​​​ൽ ജീ​​​വ​​​പ​​​ര്യ​​​ന്തം വ​​​രെ ത​​​ട​​​വും ല​​​ഭി​​​ക്കാം. നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​യി മ​​​തം​​​മാ​​​റ്റം ന​​​ട​​​ത്തി​​​യെ​​​ങ്കി​​​ൽ അ​​​യാ​​​ളു​​​ടെ സ്വ​​​ത്തു​​​ക്ക​​​ൾ ക​​​ണ്ടു​​​കെ​​​ട്ടാ​​​ൻ നി​​​യ​​​മ​​​ത്തി​​​ൽ വ്യ​​​വ​​​സ്ഥ​​​യു​​​ണ്ട്.

ഏ​​​തെ​​​ങ്കി​​​ലും ഒ​​​രു സ്ഥാ​​​പ​​​ന​​​മാ​​​ണ് ഇ​​​തി​​​നു പി​​​ന്നി​​​ലെ​​​ങ്കി​​​ൽ അ​​​തി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​നം സം​​​സ്ഥാ​​​ന​​​ത്ത് പൂ​​​ർ​​​ണ​​​മാ​​​യും റ​​​ദ്ദാ​​​ക്കു​​​ന്ന​​​തി​​​നോ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ റ​​​ദ്ദാ​​​ക്കു​​​ന്ന​​​തി​​​നോ അ​​​ധി​​​കാ​​​രം ന​​​ൽ​​​കു​​​ന്നു. ന്യൂ​​​ന​​​പ​​​ക്ഷ​​​ങ്ങ​​​ളു​​​ടെ ഉ​​​പ​​​ജീ​​​വ​​​ന​​​ത്തെ​​​യ​​​ട​​​ക്കം രാ​​​ജ​​​സ്ഥാ​​​ൻ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പു​​​തി​​​യ നി​​​യ​​​മം ബാ​​​ധി​​​ക്കു​​​മെ​​​ന്നും ഹ​​​ർ​​​ജി​​​ക്കാ​​​ർ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

Latest News

Corehub Up